ഗീതു മോഹൻദാസ് ചിത്രം ടോക്സിക്: എ ഫെയറി ടെയ്ൽ ഫോർ ഗ്രോൺ അപ്സിലെ വീഡിയോ ഗാനം പുറത്തിറങ്ങിയതിന് പിന്നാലെ നടി കിയാര അദ്വാനിക്ക് നേരെ വിമർശനം ഉയരുന്നു.
യാഷിനൊപ്പമുള്ള രംഗങ്ങൾ കടുപ്പമായി പോയെന്നാണ് ഒരു പക്ഷം പറയുന്നത്. എന്നാൽ കഥാപാത്രത്തിന്റെ പൂർണതയ്ക്ക് അത് ചെയ്തില്ലെന്ന് കിയാര അനുകൂലികളും പറയുന്നു. ഗാനരംഗത്തിൽ യാഷിനൊപ്പം ചൂടൻ രംഗങ്ങളിലാണ് കിയാരയുള്ളത്.
ഗാനരംഗത്തിലെ ഇന്റമേറ്റ് സീനുകളെ ചൊല്ലിയാണ് വിമർശനം ഏറെയും. വിഖ്യാത പേർഷ്യൻ കവി റൂമിയുടെ പ്രശസ്തമായ വരികളോടെയാണ് നാലുമിനിറ്റിലധികം ദൈർഘ്യമുള്ള വീഡിയോ ഗാനം ആരംഭിക്കുന്നത്.